25 February 2026, Wednesday

Related news

February 24, 2026
February 24, 2026
February 22, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ച് 20 പേര്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരും അപകടത്തില്‍പ്പെട്ടു

Janayugom Webdesk
മനാമ
March 28, 2023 4:19 pm

ഉംറ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 20 പേര്‍ മരിച്ചു. സൗദിയിലെ അസീര്‍ ചുരത്തിലാണ് അപകടമുണ്ടായത്. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 29 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. 

ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് പോകുകയായിരുന്നു സംഘം മടങ്ങുംവഴിയാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് തകരാറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് മറിയുകയും തീപിടിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

പരിക്കേറ്റവരില്‍ മുഹമ്മദ് ബിലാല്‍, റാസാ ഖാന്‍ എന്നിങ്ങനെ രണ്ടു ഇന്ത്യാക്കാര്‍ ഉണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 15 പേര്‍ ബംഗ്ലാദേശുകാരാണ്. പരിക്കേറ്റവരെ മുഹായില്‍ ജനറല്‍ ആശുപത്രി, അബഹയിലെ അസീര്‍ ആശുപത്രി, സൗദി ജര്‍മന്‍ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. 

Eng­lish Sum­ma­ry: A bus car­ry­ing Umrah pil­grims catch­es fire, killing 20 peo­ple, includ­ing two Indians

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.