
ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ കുട്ടികളടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം. ബീഹാറിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന ബസിനാണ് തീപിടിച്ചത്. ബസിൽ 80 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ബസിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ സാധിക്കാഞ്ഞതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തീപിടുത്തം ആരംഭിച്ചപ്പോൾ മിക്ക യാത്രക്കാരും ഉറക്കത്തിലായിരുന്നു. എഞ്ചിൻ കമ്പാർട്ടുമെന്റിന് സമീപം തീ പടർന്ന് ക്യാബിനിലുടനീളം അതിവേഗം പടർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അതേസമയം ബസിന്റെ ഡ്രൈവർ ചില്ല് തകർത്ത് രക്ഷപ്പെട്ടു. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. ബസിന്റെ ഗിയർ ബോക്സിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.