11 March 2025, Tuesday
KSFE Galaxy Chits Banner 2

യതി വിമാനത്തിനുള്ളില്‍ ക്യാബിന്‍ ക്രൂ ജീവനക്കാരി ടിക്‌ടോക്ക് വീഡിയോ പങ്കുവച്ചത് അപകടമുണ്ടാകുന്നതിന് തൊട്ടുമുമ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
January 17, 2023 3:25 pm

നേപ്പാള്‍ വിമാനാപകടത്തിന് തൊട്ടുമുമ്പ് യതി വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗം പങ്കുവച്ച ടിക്‌ടോക്ക് വീഡിയോ വൈറലാകുന്നു. വിമാനാപകടത്തിന് മിനിറ്റുകൾക്ക് മുമ്പ് ക്യാബിന്‍ ക്രൂ അംഗം ഒഷിൻ അലെ മഗറാണ് വിമാനത്തിനുള്ളിലെ വീഡിയോ ടിക്‌ടോക്കില്‍ പങ്കുവച്ചത്. 

നേപ്പാളിൽ നിന്നുള്ള ഒരു ജനപ്രിയ ടിക് ടോക്കറാണ് 24 കാരിയായ ഒഷിന്‍. ഒരു ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. അതേസമയം ഓഷിനോട് അന്നേ ദിവസം ജോലിക്ക് പോകരുതെന്ന് പറഞ്ഞിരുന്നതായി ഓഷിന്റെ പിതാവ് പറഞ്ഞു. വീട്ടില്‍ സംക്രാന്തിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നടക്കുകയായിരുന്നു. അതുകൊണ്ടാണ് വീട്ടില്‍ത്തന്നെ കൂടാമെന്ന് പറഞ്ഞത്, പിന്നീട് കേട്ടത് വിമാനം അപകടത്തില്‍പ്പെട്ട വാര്‍ത്തയാണെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: A cab­in crew mem­ber inside the Yeti plane shared a Tik­Tok video short­ly before the accident

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.