
മുണ്ടക്കയം ഇളംപ്രാമലയ്ക്ക് സമീപം പൊതുസ്ഥലത്ത് നട്ടുവളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ബി ബിനുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ നജീബ് പി എ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മധു കെ ആർ എന്നിവരടങ്ങിയ സംഘമാണ് ചെടി കണ്ടെത്തിയത്. വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
78 സെന്റീമീറ്റർ ഉയരത്തിലുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്ത്. പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 9447927927, 9400069510, 9400069518, 9496499299 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണെന്നും, വിവരം അറിയിക്കുന്നവരുടെ പേരോ വിലാസമോ നൽകേണ്ടതില്ലെന്നും എന്നും ഫോൺ നമ്പറുകൾ രഹസ്യമാക്കി വയ്ക്കുന്നതാണെന്നും പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ബി ബിനു അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.