
ഓടികൊണ്ടിരുന്ന കാറിൽ നിന്നും പുക ഉയർന്ന ശേഷം തീ ആളി പടർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ എറണാകുളം പബ്ലിക് ലൈബ്രറിയുടെ പാർക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. പാലാരിവട്ടം കളവത്ത് റോഡിൽ ഇല്ലത്ത് വീട്ടിൽ ആതിര അമലിൻ്റെ വാഹനത്തിൻ്റെ ബോണറ്റും എഞ്ചിൻ ഭാഗവും ആണ് തീപിടിച്ച് കത്തി നശിച്ചത്. ഉച്ചയോടെ പാലാരിവട്ടത്ത് നിന്നും ലൈബ്രറിയിലേക്ക് യാത്ര തിരിച്ചതായിരുന്നു ആതിര. ആതിര ഒറ്റയ്ക്ക് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. പാർക്കിംഗ് ഗ്രൗണ്ടിൽ പ്രവേശിച്ചപ്പോൾ സെക്യൂരിറ്റിയാണ് ബോണറ്റ് ഭാഗത്ത് നിന്നും തീ ഉയരുന്നത് ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ ഇവർ വാഹനത്തിൽ നിന്നും വേഗം പുറത്തിറങ്ങി. ഇതിനിടെ ബോണറ്റിൽ നിന്നും തീ ഉയർന്നു. ഇതേ തുടർന്ന് സമീപത്ത് ഉണ്ടായിരുന്ന എഐടിയുസി തൊഴിലാളികളാണ് ഓടിയെത്തി വെള്ളം പമ്പ് ചെയ്ത് തീയണക്കാനുള്ള ശ്രമം നടത്തിയത്. തീ ആളി തുടങ്ങിയതോടെ ലൈബ്രറി പ്രസിഡൻ്റ് ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ക്ലബ് റോഡി ലെ ഫയർസ്റ്റേഷൻ ഓഫീസർ ആർ അഭിജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി തീ പൂർണമായും അണക്കുകയായിരുന്നു.
എസ്എഫ്ആർഒ പി എസ് സാബു, ബിജോയി കെ പീറ്റർ, എസ് സുനിൽകുമാർ, എം കണ്ണൻ, ബി ആർ രഞ്ജിത്ത്, ആർ രഞ്ജിത്ത് കുമാർ, എം ആർ സി പിള്ള ഉൾപെടെയുള്ള ഉദ്യോഗസ്ഥർ തീയണക്കാൻ നേതൃത്വം നൽകി. സമീപത്ത് മറ്റ് വാഹനങ്ങളും പാർക്ക് ചെയ്തിരുന്നു. യഥാസമയം തീ അണയ്ക്കാൻ ആയതിനാൽ വലിയ അപകടമാണ് ഒഴിവായത്. കഴിഞ്ഞ ദിവസം വാഹനത്തിൻ്റെ വയറിംഗ് ഭാഗവും എസിയുടെ ഫാനും ഉൾപ്പെടെ മാറ്റി പുതിയ യൂണിറ്റ് ഫിറ്റ് ചെയ്തിരുന്നതായി വാഹന ഉടമയായ ആതിര പറഞ്ഞു. പാ
ലാരിവട്ടത്തെ സ്ഥാപനത്തിൽ ആയിരുന്നു പണി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.