11 January 2026, Sunday

Related news

January 10, 2026
January 8, 2026
January 5, 2026
January 1, 2026
December 30, 2025
December 25, 2025
December 23, 2025
December 21, 2025
December 21, 2025
December 20, 2025

കൊല്ലം തേവലക്കരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Janayugom Webdesk
കൊല്ലം
September 22, 2025 6:42 pm

കൊല്ലം തേവലക്കര അരിനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തേവലക്കര സ്വദേശി സന്തോഷ് ജോസഫിന്റെ വാഹനത്തിനാണ് തീപിടിച്ചത്.
കാര്‍ പൂർണമായും കത്തിനശിച്ചു. കാറിൽനിന്ന് തീയും പുകയും ഉയർന്നയുടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി. യാത്രക്കാരുമായി പോവുകയായിരുന്ന കാറിൻ്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഡ്രൈവർ വാഹനം റോഡരികിൽ ഒതുക്കി നിർത്തി.
കാറിലുണ്ടായിരുന്നവർ വേഗത്തിൽ പുറത്തിറങ്ങി മാറിനിന്നതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. അനുസരിച്ച് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.