3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 1, 2025
March 26, 2025
March 25, 2025
March 24, 2025
March 22, 2025
March 19, 2025
March 17, 2025
March 15, 2025
March 13, 2025

കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ ഇറങ്ങിയോടി

Janayugom Webdesk
കണ്ണൂർ
October 1, 2024 5:52 pm

കണ്ണൂരിൽ വീണ്ടും ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ ഇറങ്ങിയോടിയതിനാൽ ആളപായമില്ല. കാൾടെക്സ് ചേമ്പർ ഹാളിന് മുൻവശത്ത് ചൊവ്വാഴ്ച ​വൈകിട്ട് നാലരയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് കക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന് തീപിടിക്കുകയായിരുന്നു. കക്കാട് കോർജാൻ സ്കൂളിന് സമീപത്തെ സ്പെയർപാർട്സ് കടയിലെ വാഹനമാണ് കത്തി നശിച്ചത്. ബോണറ്റിൽ തീ ഉയരുന്നത് കണ്ട ഡ്രൈവർ അർജുൻ കാർ നിർത്തി ഇറങ്ങിയോടുകയായിരുന്നു. ബാങ്കിൽ പോയശേഷം കടയിലേക്ക് തിരിച്ചുവരുന്നതിനിടയിലാണ് അപകടം. നിമിഷനേരത്തിനകം കാർ മുഴുവനായും കത്തിനശിച്ചു. . കണ്ണൂരിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. തീപിടിത്ത കാരണം വ്യക്തമായില്ല. ഇതേതുടർന്ന് റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.