3 January 2026, Saturday

Related news

January 2, 2026
January 2, 2026
January 2, 2026
January 1, 2026
December 31, 2025
December 31, 2025
December 31, 2025
December 29, 2025
December 28, 2025
December 25, 2025

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Janayugom Webdesk
കോട്ടയം
August 8, 2023 1:09 pm

പൊങ്ങന്താനം റോഡിൽ പിആർഡിഎസ് മന്ദിരത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻ ചിറ ഓട്ടക്കുന്ന് വീട്ടിൽ സാബു (57) ഓട്ടക്കുന്നേൽ സാബുവിന്റെ i10 കാറിനാണ് തീപിടിച്ചത്. യാത്രകഴിഞ്ഞു വീടിനു സമീപമെത്തിയപ്പോൾ കാറിന് വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു. കാർ പൂർണ്ണമായും കത്തി നശിച്ചു.

ഗുരുതരമായി പൊള്ളലേറ്റ സാബുവിനെ നാട്ടുകാരുടെ സഹായത്തോടെ വളരെ ശ്രമഫലമായി പുറത്തെടുക്കുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളൽ ഏറ്റതായാണ് വിവരം. സാബുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഷോട്ട് സർക്യൂട്ട് ആണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

വാകത്താനം പൊലീസ് സ്റ്റേഷനിൽ നിന്നും എസ്ഐ തോമസ് ജോസഫ്, സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് മുരളി തുടങ്ങിയവർ സ്ഥലത്തെത്തി. ചങ്ങനാശ്ശേരിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് കാറിലെ തീ അണച്ചത്.

Eng­lish sum­ma­ry; A car caught fire while run­ning in Kottayam
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.