23 January 2026, Friday

Related news

January 23, 2026
January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025

സാമ്പത്തിക തട്ടിപ്പ് : മുൻ എസ്പി തട്ടിയെടുത്തത് ലക്ഷങ്ങൾ, പൊലീസ് കേസെടുത്തു

Janayugom Webdesk
കാലടി
July 9, 2023 8:16 pm

പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് റിട്ടയേര്‍ഡ് എസ്പി തട്ടിയെടുത്തത് ലക്ഷക്കണക്കിന് രൂപ. തട്ടിപ്പ് നടത്തിയ റിട്ടയർ എസ്പി സുനിൽ ജേക്കബ്ബിനെതിരെ കാലടി പൊലീസ് കേസെടുത്തു. സോഫ്റ്റ്വെയർ റൈറ്റ്സ് തട്ടിപ്പിനിരയായ ചൊവ്വര സ്വദേശിയിൽ നിന്നും നഷ്ടപ്പെട്ട പണം താൻ മുഖാന്തരം വാങ്ങി തരാം എന്ന് പറഞ്ഞാണ് ഇയാൾ ലക്ഷങ്ങൾ തട്ടിയത്. സോഫ്റ്റ് വെയർ റൈറ്റ്സ്  വില്പനയിലൂടെ ലക്ഷങ്ങൾ ലാഭമുണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചൊവ്വര സ്വദേശി ബഷീറിൽ നിന്നും മൂന്ന് കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ കണ്ണൂർ കയാനി ഷുറൂക്ക് മഹലിൽ ഉബൈസും സംഘവും കവർന്നിരുന്നു. ഈ തട്ടിപ്പ്കാരിൽ നിന്നും പണം തിരികെ വാങ്ങിത്തരാം എന്ന് പറഞ്ഞാണ് സുനിൽ ജേക്കബ് ബഷീറിൽ നിന്നും പണം തട്ടിയത്. തനിക്ക് ഉന്നതങ്ങളിൽ വലിയ ബന്ധങ്ങൾ ഉണ്ടെന്നും പല കേസുകളും തീർപ്പാക്കുന്നത് താനാണെന്നുമെല്ലാം പറഞ്ഞ് വിശ്വസിപ്പിച്ചാണ് ബഷീറിൽ നിന്നും ഇയാൾ പണം തട്ടിയത്.

നഷ്ടപ്പെട്ട തുകയുടെ മുപ്പതു ശതമാനമാണ് കമ്മീഷനായി ഇൻവിസിബിൾ സ്‌പൈ വർക്ക് എന്ന സ്ഥാപനത്തിന്റെ മറവിൽ സുനിൽ ജേക്കബ്ബ് ആവശ്യപ്പെട്ടത്. വ്യവസ്ഥകൾ കാണിച്ച് എഗ്രിമെന്റ് തയ്യാറാക്കിയിരുന്നു. അക്കൗണ്ട് വഴിയും നേരിട്ടുമാണ് പരാതിക്കാരൻ പണം നൽകിയത്. കലൂരിലുള്ള ഫ്ലാറ്റിൽ വച്ചാണ് പരാതിക്കാരൻ സുനിൽ ജേക്കബ്ബിനെ കണ്ടതെന്നും, എസ്.പിയാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു. പണം നഷ്ടപ്പെട്ടതിന് തന്റെ ഏജൻസി പരിഹാരം ഉണ്ടാക്കിത്തരുമെന്ന് പറഞ്ഞ് അമ്പതിനായിരം രൂപയും വാങ്ങി. സമാന സ്വഭാവമുള്ള മറ്റൊരു കേസിലേക്ക് ആറ്‌ ലക്ഷത്തി ഇരുപതിനായിരത്തോളം രൂപയും തട്ടിയെടുത്തു. കബളിപ്പിക്കട്ടെന്നറിഞ്ഞ ചൊവ്വര സ്വദേശി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി ചതിക്കുകയായിരുന്നു. സിനിമ മേഖലയിലും ഇയാൾ പ്രവർത്തിക്കുന്നുണ്ട്. കൊട്ടേഷൻ പൊലീസ് എന്ന പേരിലാണ് ഇയാൾ അറിയപെടുന്നത്. ഇയാളിൽ നിന്ന് സമാനമായ തട്ടിപ്പ് നേരിട്ടവർ 0484 2462360 (കാലടി പിഎസ്) എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: A case has been reg­is­tered against Retd.SP
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.