ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ 55 കാരനെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. തിരുവനന്തപുരത്താണ് ടിടിഇ യാത്രക്കാരന്റെ ആക്രമണത്തിനിരയായത്. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ പിടികൂടാന്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും എറണാകുളം റെയില്‍വേ പൊലീസ് അറിയിച്ചു. ടിടിഇ ജയ്‌സണ്‍ തോമസിനെയാണ് ഭിക്ഷാടകന്‍ എന്ന് സംശയിക്കുന്നയാള്‍ ആക്രമിച്ചത്.
ഇന്നലെ തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയിലാണ് സംഭവം. തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു അക്രമം. ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനമായത്. ടിക്കറ്റ് ഇല്ലെങ്കില്‍ ഇറങ്ങിപ്പോകണമെന്ന് ജെയ്സണ്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നായിരുന്നു ആക്രമണം.
ജെയ്സണിന്റെ മുഖത്താണ് അടിയേറ്റത്. കണ്ണിനും പരിക്കുണ്ട്. സംഭവത്തിന് പിന്നാലെ കാറ്ററിങ് തൊഴിലാളികളെ തള്ളിമാറ്റി അക്രമി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. ചങ്ങല വലിച്ച് ട്രെയിന്‍ ഉടന്‍ തന്നെ നിര്‍ത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചില്ല. പ്രതി മദ്യപിച്ചതായി തോന്നുന്നില്ലെന്നും ജെയ്സണ്‍ പ്രതികരിച്ചു.
English Summary: A case has been registered against the passenger for the attack on the TTE
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.