ആലപ്പുഴയില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെതിരെ കേസെടുത്തു. ആര്യാട് പഞ്ചായത്ത് 4 -ാം വാർഡ് കായൽചിറ വീട്ടിൽ വാടകക്ക് താമസിക്കുന്ന ശംഭു രങ്കനെയാണ് (31) താമസിക്കുന്ന വീടിന് പുറകിൽ 189 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി നട്ടു നനച്ചു വളർത്തിയ കുറ്റത്തിനും 20 ഗ്രാം കഞ്ചാവ് പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച കുറ്റത്തിനും ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം ആർ മനോജും പാർട്ടിയും നടത്തിയ പരിശോധനയിൽ പിടികൂടി ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി ആർ പ്രബീൺ, വി കെ മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ബി എം ബിയാസ്, സി റിനീഷ്, സി ഇ ഒ മാരായ എച്ച് മുസ്തഫ, ബി സുബിൻ, വനിത സിഇഒ എം അനിത എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.