1 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 22, 2024
September 25, 2024
January 31, 2024
October 16, 2023
January 25, 2023
November 8, 2022
November 4, 2022
July 12, 2022
June 25, 2022
June 25, 2022

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ച കേസ്; ഡോക്ടര്‍ പിടിയില്‍

Janayugom Webdesk
കൊല്ലം
October 22, 2024 9:42 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം നിയമവിരുദ്ധമായി അലസിപ്പിച്ച കേസിലെ പ്രതിയായ ഡോക്ടര്‍ പിടിയിലായി. കൃഷ്ണപുരം ജെ ജെ ഹോസ്പിറ്റല്‍ നടത്തി വരുന്ന ഡോ. ജോസ് ജോസഫ് (68) ആണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. 

കിളികൊല്ലൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഗിരീഷ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കായംകുളം, ശക്തികുളങ്ങര പൊലീസ് സ്റ്റേഷനുകളില്‍ സമാന സ്വഭാവമുള്ള കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ്. ശക്തികുളങ്ങര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സമാന സ്വഭാവത്തിലുള്ള കേസില്‍ ഉള്‍പ്പെടരുതെന്നുള്ള വ്യവസ്ഥയിന്‍ ജാമ്യത്തില്‍ നില്‍ക്കവേയാണ് പ്രതി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് എസ്, സന്തോഷ് കുമാര്‍ സി, ലാലു എസ്, സിപിഒമാരായ സാജ്, ബിജീഷ്, അനിതകുമാരി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.