എലത്തൂരില്‍ ട്രെയിനില്‍ തീവച്ചത് ഷാരൂഖ് സെയ്ഫി തന്നെയെന്ന് എഡിജിപി എം.ആര് അജിത്ത് കുമാര്‍. കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഷാരൂഖ് സെയ്ഫിക്ക് മറ്റ് സംഘടനകളുടെ സഹായം ലഭിച്ചോ എന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എഡിജിപി അറിയിച്ചു.
ഷാരൂഖ് സെയ്ഫി തീവ്രനിലപാടുകള്‍ വച്ചുപുലര്‍ത്തുകയും അത്തത്തിലുള്ള വിഡിയോകള്‍ സ്ഥിരം കാണുകയും ചെയ്യുന്നയാളാണ്. അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. കേസില്‍ ഇതുവരെ നടത്തിയിട്ടുള്ളത് വിപുലമായ അന്വേഷണമാണെന്നും എഡിപിജി പറഞ്ഞു.
English Summary:A case of arson in a train in Elathur; ADGP that Shahrukh Saifi did the crime
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.