ജർമനിയിൽ നിന്ന് തപാൽവഴി കൊച്ചിയിൽ ലഹരിയെത്തിച്ച കേസിൽ കൂടുതൽ പേരുടെ അറസ്റ്റിലേക്ക് കടന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ. കേസിൽ കഴിഞ്ഞദിവസം രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ എത്തിച്ച് റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം സൗന്ദര്യവർദ്ധക വസ്തുക്കൾ എന്ന പേരിൽ വിദേശത്തുനിന്ന് വന്ന പാർസലിലാണ് നിരോധിത ലഹരി വസ്തുക്കൾ നാർക്കോട്ട് കൺട്രോൾ ബ്യൂറോ പിടികൂടുന്നത്. ഈ കേസിൽ അഞ്ചു പേരെ എന്‍സിബി മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ആലുവ സ്വദേശിയായ ശരത്ത്, കാക്കനാട് സ്വദേശികളായ ഷാരോൺ, എബിൻ എന്നിവരുടെ പേരിലാണ് പാഴ്‌സലുകളെത്തിയത്.
തപാൽ വഴി എത്തിക്കുന്ന ലഹരി വസ്തുക്കൾ, കൊച്ചിയിൽ ഉൾപ്പെടെ വിൽപന നടത്തിയതായും സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും എൻസിബിക്ക് വിവരം ലഭിച്ചു. സമാനരീതിയിൽ നേരത്തെയും ഇവര്‍ ലഹരിയെത്തിച്ചതായി വിവരമുണ്ട്. 326 LSD സ്റ്റാമ്പുകളും എട്ട് ഗ്രാം ഹാഷിഷ് ഓയിലും ഇവരിൽ നിന്ന് പിടികൂടി. പ്രധാന സൂത്രധാരൻ ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കൽ എന്നാണ് എന്‍സിബി വൃത്തങ്ങൾ നൽകുന്ന സൂചന.
English Summary;A case of intoxicants delivered by mail in Kochi; More arrests
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.