22 January 2026, Thursday

Related news

January 21, 2026
January 15, 2026
January 15, 2026
January 8, 2026
January 5, 2026
December 27, 2025
December 24, 2025
December 20, 2025
December 15, 2025
December 8, 2025

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസ്; ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം

Janayugom Webdesk
കൊച്ചി
October 7, 2023 6:22 pm

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ മോഡലും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം അനുവദഗിച്ചു. ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെയാണ് ഷിയാസിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം പരാതിക്കാരിയുടെ ആരോപണങ്ങള്‍ ഷിയാസ് നിഷേധിച്ചു. യുവതിയ്ക്ക് താന്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ വിവാഹിതയാണെന്നതും മകനുള്ളതും യുവതി മറച്ചുവച്ചു. ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും പരസ്പരസമ്മതത്തോടെയാണ് പരാതിക്കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നും ഷിയാസ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഇയാള്‍ക്കെതിരെ കേരളാ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസി കരീമിനെതിരെ കേസെടുത്തത്. യുവതിയുടെ പക്കല്‍ നി്ന്നും പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. വിവാഹബന്ധം വേര്‍പിരിഞ്ഞ 32 വയസുകാരിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. 

Eng­lish Summary:A case of molest­ing a young woman with a promise of mar­riage; Shias Karim grant­ed con­di­tion­al bail

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.