23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026

തിരുവനന്തപുരത്ത് ബൈക്ക് യാത്രികനെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ പിടിയില്‍

Janayugom Webdesk
തിരുവനന്തപുരം
April 16, 2023 5:38 pm

തിരുവനന്തപുരത്ത് ബൈക്ക് യാത്രികനെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍. മംഗലപുരം സ്വദേശി ഷംനാദ്, ആനാട് സ്വദേശി അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. മദ്യപിച്ചു വാഹനമോടിച്ചതിനെ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. കൊല്ലം ചാത്തന്നൂര്‍ സ്വദേശി അഖില്‍ കൃഷ്ണനെയാണ് മംഗലപുരം സ്വദേശി ഷംനാദും, ആനാട് സ്വദേശി അഖിലും എന്നിവരാണ് പ്രതികള്‍. 

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് നെടുമങ്ങാട് പഴകുറ്റിയില്‍ വച്ചാണ് സംഭവം. മദ്യപിച്ച് അപകടകരമായ രീതിയില്‍ കാറോടിച്ചത് അഖില്‍ കൃഷ്ണനും നാട്ടുകാരും ചോദ്യം ചെയ്തിരുന്നു. അഖില്‍ കൃഷ്ണനെ പിന്തുടര്‍ന്ന് ബൈക്കിന് കുറുകെ കാറ് നിര്‍ത്തി ഷംനാദും അഖിലും അസഭ്യം പറഞ്ഞു. പിന്നീട് മൂന്ന് കിലോമീറ്ററോളം പിന്തുടര്‍ന്ന് തേക്കട വച്ചാണ് ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചത്. പ്രതികളുടെ പേരില്‍ മറ്റു സ്റ്റേഷനുകളിലും ക്രമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ അഖില്‍ കൃഷ്ണന്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Eng­lish Summary;A case of try­ing to kill a bik­er in Thiru­vanan­tha­pu­ram; The accused are under arrest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.