ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് അമ്പതിനായിരും രൂപയോളം തട്ടിയ കേസില്‍ ബിജെപി ജില്ലാ ട്രഷറാര്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി, ബിജെപി മുന്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ കേസെടുത്ത് ചെങ്ങന്നൂര്‍ പൊലീസ് .ചെങ്ങന്നൂരിലെ കീഴിച്ചേരിമേൽ ശാസ്താംകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയാണ് കുത്തിത്തുറന്ന് പണം തട്ടിയത്.
ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്ത, ബിഎംഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറി മധു കരിപ്പാലിൽ, ബിജെപി മുൻ നഗരസഭ കൗൺസിലർ കെ ജയകുമാർ അടക്കമുള്ളവർക്കെതിരെയാണ് കേസ്. 2020 മുതൽ നരസിംഹസ്വാമി ക്ഷേത്രത്തിന്റെ മേൽനോട്ട അവകാശത്തെ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. ക്ഷേത്രം ഉടമയായ മുഞ്ചിറമഠം സ്വാമി പവർ ഓഫ് അറ്റോണി വഴി മേൽനോട്ട അവകാശം തനിക്ക് നൽകിയതായി രമേശ് വേങ്ങൂർ എന്നയാൾ അറിയിച്ചിരുന്നു.
എന്നാൽ ഇതിനെതിരെ ക്ഷേത്ര ഭരണ സമിതി ഹൈക്കോടതിയിൽ ഹരജി നൽകി. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയുടെ അറിവോടെ വേണം നടപ്പാക്കാൻ എന്ന് ഉത്തരവുണ്ടെന്ന് രമേശ് വേങ്ങൂർ പറഞ്ഞിരുന്നു.ഈ ഉത്തരവിനെ മറികടന്നാണ് ഫെബ്രുവരി നാലിന് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് അമ്പതിനായിരം രൂപയോളം ചാക്കിൽ കെട്ടി കടത്തി എന്നാണ് രമേശിന്റെ പരാതി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ രമേശ് പൊലീസിനെ ഏൽപ്പിച്ചിരുന്നു.
English Summary:
A case was filed against the BJP leaders for opening the temple by cheating and stealing money
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.