22 January 2026, Thursday

Related news

January 16, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 9, 2026
January 8, 2026
January 5, 2026

മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസെടുത്തത്; തെററ് ചെയ്തവര്‍ക്കെതിരെ കര്‍ക്കശമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍

Janayugom Webdesk
തിരുവനന്തപുരം
August 29, 2024 11:38 am

തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ക്കശമായ നിലപാടാ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീവനര്‍ ഇപി ജയരാജന്‍. സിനിമാ വ്യവസായത്തെ സംരക്ഷിക്കാന്‍ ഫലപ്രദമായ നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.രാജ്യത്തിന് മാതൃകയാണ് കേരള സര്‍ക്കാര്‍ നടപടി. ഈ രംഗത്ത് നിലനില്‍ക്കുന്ന ദുഷ് പ്രവണതകളെഅവസാനിപ്പിക്കണം.

മുഖം നോക്കാതെയുള്ള നടപടിയാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതനുസരിച്ചുള്ള പൊലീസ് നടപടിയും തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ട്. ഒരാളോടും പ്രത്യേക മമതയോ സംരക്ഷണമോ സർക്കാർ ചെയ്യുകയില്ല. തെറ്റുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.

മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കുറ്റവാളികളെ സംരക്ഷിക്കാൻ ആരും ശ്രമിക്കരുത്. എല്ലാ എംഎൽഎമാർക്കും ഒരേ നിയമമാണ്. തെറ്റ് ചെയ്ത ഒരാളെയും സർക്കാർ സംരക്ഷിക്കില്ല. ധാർമികമായ നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.