12 February 2026, Thursday

Related news

February 12, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 5, 2026
February 3, 2026
February 1, 2026
January 31, 2026
January 29, 2026

ലഹരിയില്‍ വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിലുള്ള വാദം 28ലേക്ക് മാറ്റി

Janayugom Webdesk
കൊല്ലം
September 25, 2024 8:15 pm

മൈനാഗപ്പള്ളി ആനൂർക്കാവിൽ ലഹരിയില്‍ വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിൽ കോടതി പ്രാഥമിക വാദം കേട്ടു. കൂടുതൽ വാദത്തിനായി കേസ് 28ലേക്ക് മാറ്റി. അന്നേ ദിവസം കേസ് ഡയറി ഹാജരാക്കണമെന്നും പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി ഗോപകുമാര്‍ നിര്‍ദ്ദേശിച്ചു.

ശ്രീക്കുട്ടിക്ക് എതിരെ നരഹത്യ കുറ്റം നിലനിൽക്കുന്നതല്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി മുണ്ടയ്ക്കലും പ്രതിഭാഗത്തിനായി അഭിഭാഷകരായ സി സജീന്ദ്രകുമാർ, ലിഞ്ജു സി ഈപ്പൻ, സിനി പ്രദീപ്, ആതിര കൃഷ്ണൻ, വിഷ്ണു പ്രിയ, ലക്ഷ്മി കൃഷ്ണ, ആര്യ കൃഷ്ണൻ എന്നിവരും ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.