17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 16, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 11, 2024
November 11, 2024
November 11, 2024

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസ്; പിടിയിലായത് വധക്കേസ്‌ പ്രതി

Janayugom Webdesk
കോഴിക്കോട്
June 6, 2023 2:17 pm

ബിരുദ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പിടിയിലായ കല്‍പ്പറ്റ കടുമിടുക്കില്‍ സ്വദേശി ജിനാഫ്(32) പന്തിരിക്കര ഇര്‍ഷാദ് വധക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയിലെ ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി പിന്നീട് കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് ജിനാഫ്.

19‑കാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ച കേസില്‍ പൊലീസ് ജിനാഫിനെ ചൊവ്വാഴ്ച കസ്റ്റഡിയില്‍ എടുത്തിരുന്നു. തമിഴ്‌നാട്ടില്‍നിന്നാണ് ഒളിവില്‍ കഴിയുകയായിരുന്ന ജിനാഫിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പത്തൊമ്പതുകാരിയായ ബിരുദ വിദ്യാര്‍ഥിനിയെ സൗഹൃദം നടിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി എറണാകുളത്തെത്തിച്ച് പീഡിപ്പിച്ചശേഷം താമരശ്ശേരി ചുരത്തില്‍ ഇറക്കിവിട്ടുവെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. മേയ് 30‑ന് കാണാതായ പെണ്‍കുട്ടിയെ ജൂണ്‍ ഒന്ന് വ്യാഴാഴ്ചയാണ് താമരശ്ശേരി ചുരത്തില്‍നിന്ന് കണ്ടെത്തിയത്. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തിരിച്ചില്‍ നടത്തിയിരിക്കുന്നെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Eng­lish Summary:A case where the stu­dent was raped and aban­doned in the pass; The accused in the mur­der case was arrested

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.