20 December 2025, Saturday

Related news

November 6, 2025
October 19, 2025
October 3, 2025
July 25, 2025
July 16, 2025
July 13, 2025
July 12, 2025
July 9, 2025
June 2, 2025
May 22, 2025

യുവത്വത്തിന്റെ ആഘോഷം; ‘കൂടൽ’ സെക്കന്റ് ലുക്ക് പ്രകാശിതമായി

Janayugom Webdesk
തിരുവനന്തപുരം
May 5, 2025 3:30 pm

മലയാളത്തിൽ ആദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ‘കൂടൽ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ആക്ഷനും, ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ‘ചെക്കൻ’ എന്ന സിനിമയിലെ ‘ഒരു കാറ്റ് മൂളണ്..’ എന്ന വൈറൽ ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ പെരുമ്പടപ്പ് ഒരു ഗാനം പാടി അഭിനയിക്കുന്നു. പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ വി ആണ് ചിത്രം നിർമ്മിക്കുന്നത്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മറീന മൈക്കിൾ, നിയ വർഗ്ഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര എന്നിവർക്കൊപ്പം ട്രാൻസ് വുമൺ മോഡൽ റിയ ഇഷയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

തമിഴിലെ പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ് ഈ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നു. വിജിലേഷ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി ചക്കപ്പഴം, അഖിൽഷാ, സാം ജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ, സ്നേഹ വിജയൻ, അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങി റീൽസ്, സോഷ്യൽ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. മണ്ണാർക്കാട്, അട്ടപ്പാടി, കോയമ്പത്തൂർ, മലയാറ്റൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.‘ചെക്കൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഷജീർ പപ്പയാണ് ഛായഗ്രാഹകൻ. 

എഡിറ്റിംഗ്-ജർഷാജ് കൊമ്മേരി, കോ-റൈറ്റേഴ്സ്-റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ-സന്തോഷ് കൈമൾ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-അസിം കോട്ടൂർ, പ്രൊഡക്ഷൻ കൺട്രോളർ‑ഷൗക്കത്ത് വണ്ടൂർ, കല-അസീസ് കരുവാരക്കുണ്ട്, ചമയം-ഹസ്സൻ വണ്ടൂർ, കോസ്റ്റ്യും-ആദിത്യ നാണു, ഗാനരചന‑ഷിബു പുലർക്കാഴ്ച, സോണി മോഹൻ, കെ കൃഷ്ണൻകുട്ടി, നിഖിൽ, സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുൽ നാസർ, അഭി അബ്ബാസ്, സംഗീതം-സിബു സുകുമാരൻ, നിഖിൽ അനിൽകുമാർ, സുമേഷ് രവീന്ദ്രൻ, ആൽബിൻ എസ് ജോസഫ്, പ്രസാദ് ചെമ്പ്രാശ്ശേരി, ആലാപനം-നജിം അർഷാദ്, യാസിൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, സജീർ കൊപ്പം, അഫ്സൽ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാരിയർ, ശില്പ അഭിലാഷ്, മീര, സഹ്റ മറിയം, അനു ജോസഫ്, സൗണ്ട് ഡിസൈൻസ്-രാജേഷ് പി എം, അസ്സോസിയേറ്റ് ഡയറക്ടർ‑മോഹൻ സി നീലമംഗലം, അസ്സോസിയേറ്റ് കാമറ‑ഷാഫി കോറോത്ത്, ഓഡിയോഗ്രാഫി-ജിയോ പയസ്, ത്രിൽസ്-മാഫിയ ശശി, കോറിയോഗ്രാഫി-വിജയ് മാസ്റ്റർ, കളറിസ്റ്റ്-അലക്സ് വർഗീസ്, വി എഫ് എക്സ്-ലൈവ് ആക്ഷൻ സ്റ്റുഡിയോ, ഓൺലൈൻ മാർക്കറ്റിംഗ്-ഒപ്രാ, സ്റ്റിൽസ്-റബീഷ് ഉപാസന, ഡിസൈൻസ്-മനു ഡാവിഞ്ചി, പി ആർ ഓ‑മഞ്ജു ഗോപിനാഥ്, അജയ് തുണ്ടത്തിൽ.

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.