22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോയി; തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് കടിയേറ്റു

Janayugom Webdesk
കാസര്‍കോട്
January 17, 2024 4:33 pm

കാസര്‍കോട് വീണ്ടും തെരുവുനായ ആക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം നാല് പേര്‍ക്ക് കടിയേറ്റു. പടന്നയില്‍ വടക്കെപ്പുറത്തെ സുലൈമാന്‍-ഫെബീന ദമ്പതികളുടെ മകന്‍ ബഷീര്‍ (ഒന്നര വയസ്), കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകന്‍ ഗാന്ധര്‍വ് (9), ഷൈജു മിനി ദമ്പതികളുടെ മകന്‍ നിഹാന്‍ (6) എന്നി കുട്ടികള്‍ക്കും എ വി മിസ്രിയ (48)ക്കുമാണ് കടിയേറ്റത്. 

ഇന്നലെ വൈകുന്നേരമാണ് സംഭവം. കുട്ടികള്‍ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന തെരുവുനായ ആക്രമിച്ചത്. ഒന്നര വയസുകാരനെ തെരുവുനായ കടിച്ചെടുത്ത് പുറത്തേയ്ക്ക് കൊണ്ടുപോയി ക്രൂരമായി പരിക്കേല്‍പ്പിച്ചു. കുഞ്ഞിന്റെ നിലവിളി കേട്ട് വീട്ടുകാരെത്തിയതോടെയാണ് നായ കുഞ്ഞിനെ നിലത്തിട്ട ശേഷം ഓടിപ്പോയത്. അയല്‍വാസിയുടെ വീട്ടില്‍ നടന്ന ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് കുടുംബം. മിസ്രിയയ്ക്ക് മൂസ്സഹാജിമുക്കില്‍ വെച്ച് റോഡിലൂടെ നടന്ന് പോകുമ്പോഴാണ് കടിയേറ്റത്. തലയ്ക്കു സാരമായി മുറിവേറ്റ ബഷീറിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Eng­lish Summary;A child who was play­ing in the back­yard was bit­ten and tak­en away; Four peo­ple were bit­ten in the attack by the street dog
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.