മുഹമ്മ ജൈവവൈവിധ്യ കേന്ദ്രവും ടുറിസ്റ്റുകൾ ഏറെ ഇഷ്ടപ്പെടുന്നതുമായ പാതിരാമണൽ ദ്വീപിൽ കുട്ടികൾക്കായി പാർക്ക് തയ്യാറായി. മുൻ എം പി എ എം ആരിഫ് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് മുഹമ്മ പഞ്ചായത്ത് പാർക്ക് നിർമ്മിച്ചിട്ടുള്ളത്. ഇതിന്റെ ഉദ്ഘാടനം നാളെ രാവിലെ 10. 30 ന് കൃഷി മന്ത്രി പി പ്രസാദ് നിർവ്വഹിക്കും. കെ സി വേണുഗോപാൽ എം പി മുഖ്യാതിഥിയാകും. മുൻ എം പി എ എം ആരിഫ് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ അധ്യക്ഷത വഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നഷാബു സ്വാഗതം പറയും. ജില്ലാപഞ്ചായത്തംഗം വി ഉത്തമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ടി റെജി, എം എസ് ലത, എം ചന്ദ്ര, സി ഡി വിശ്വനാഥൻ, നസീമ ടീച്ചർ, സിന്ധുരാജീവ്, കെ എസ് ദാമോധരൻ, എസ് ടി റെജി സേതുഭായി, സി കെ സുരേന്ദ്രൻ, ബിമൽറോയ്, വി എം സുഗാന്ധി, കെ ഡി അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. ആര്യാട് ബ്ലോക്ക് സെക്രട്ടറി കെ എം ഷിബു നന്ദിപറയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.