
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതപോസ്റ്റില്‍ ഇടിച്ച് കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. എടത്വാ പുത്തന്‍പുരയ്ക്കല്‍ ജോയി എബ്രഹാമിന്റെയും (ജോയിച്ചന്‍) ലൈജുവിന്റെയും മകന്‍ ലിജുമോന്‍ (18) ആണ് മരിച്ചത്. എടത്വാ സെന്റ് അലോഷ്യസ് കോളജ് വിദ്യാര്‍ഥിയാണ് ലിജുമോന്‍. ലിജുമോനൊപ്പം ബൈക്കിലുണ്ടായിരുന്ന എടത്വാ പട്ടത്താനം വീട്ടില്‍ മെറിക് (18) അതീവ ഗുരുതരാവസ്ഥയില്‍ തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അമ്പലപ്പുഴ — തിരുവല്ല സംസ്ഥാന പാതയില്‍ തലവടി വെള്ളക്കിണറിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ 12.05 നാണ് സംഭവം. തിരുവല്ല ഭാഗത്തുനിന്ന് എടത്വയിലേയ്ക്ക് വന്ന ബൈക്ക്, നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ലിജുമോന്‍ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് ലിജുമോനും മെറികും. എടത്വ പോലീസ് മേല്‍നടപടി സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.