14 February 2026, Saturday

Related news

February 6, 2026
February 5, 2026
February 4, 2026
February 4, 2026
February 4, 2026
January 29, 2026
January 27, 2026
January 26, 2026
January 25, 2026
January 24, 2026

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നതായി പരാതി നൽകി; യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ

Janayugom Webdesk
കാസർകോട്
April 9, 2025 8:36 am

മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതി നൽകിയ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ. ബേഡഡുക്ക മണ്ണെടുക്കത്തെ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി രാമാമൃതമാണ് (57) പൊലീസ് പിടിയിലായത്. പൊള്ളലേറ്റ സി രമിതയെ (32) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രമിത വാടകക്കെട്ടിടത്തിൽ പലചരക്കുകട നടത്തുകയാണ്. 

ഇതേ കെട്ടിടത്തിൽ രാമമൃത മുൻപ് കട നടത്തിയിരുന്നു. മദ്യപിച്ചെത്തി ശല്യംചെയ്യുന്നെന്ന രമിതയുടെ പരാതിയെത്തുടർന്ന് പൊലീസ് ഇടപെട്ട് രണ്ടാഴ്ച മുൻപ് ഫർണിച്ചർ കട അടപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നു കരുതുന്നു. രമിതയെ അതീവഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിക്കൊപ്പമുണ്ടായിരുന്ന 8 വയസ്സുള്ള മകനും മകന്റെ സഹപാഠിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.