21 January 2026, Wednesday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

മാലിന്യ നിര്‍മ്മാര്‍ജനരംഗത്തും സമഗ്ര മാറ്റം

കേരള ഖരമാലിന്യ പരിപാലന പദ്ധതി 
പ്രവർത്തനോദ്ഘാടനം നാളെ
93 നഗരസഭകളില്‍ 2400 കോടി വിനിയോഗം
അടിസ്ഥാനസൗകര്യവികസന ഗ്രാന്റ് 1200 കോടി 
കേന്ദ്രീകൃത നിരീക്ഷണ സംവിധാനങ്ങളും ഒരുങ്ങും
Janayugom Webdesk
കൊച്ചി
August 19, 2023 10:24 pm

സംസ്ഥാനത്ത് സമ്പൂർണ മാലിന്യ പരിപാലനം സമഗ്രമായി നടപ്പാക്കുന്നതിനുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ്ഡബ്ല്യൂഎംപി) പ്രവർത്തനോദ്ഘാടനം നാളെ. രാവിലെ പത്തരയ്ക്ക് ബോൾഗാട്ടി ഐലന്റിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. 2400 കോടി രൂപയുടെ ഈ പദ്ധതിയിലൂടെ അത്യാധുനികവും ശാസ്ത്രീയവുമായ ലോകോത്തര മാലിന്യ പരിപാലന സംവിധാനങ്ങളാണ് സംസ്ഥാനത്തെ മുഴുവൻ നഗരസഭകൾക്കും സ്വന്തമാവുന്നതെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘മാലിന്യ മുക്തം നവകേരളം’ പ്രവർത്തനങ്ങൾ നിലവിൽ രണ്ടാം ഘട്ടത്തിലാണ്. അടിസ്ഥാന സൗകര്യവികസനത്തിനും, ആധുനിക മാലിന്യ പരിപാലന സംവിധാനങ്ങൾ ഒരുക്കുന്നതിനുമാണ് ഈ ഘട്ടത്തിൽ ഊന്നൽ. നഗരങ്ങളിലെ ഖരമാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെയും ധനസഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘മാറ്റം’ എന്ന് പേരിട്ടിരിക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി. അടുത്ത 25 വർഷത്തേക്ക് സുസ്ഥിര മാലിന്യ പരിപാലനത്തിനാവശ്യമായ രൂപരേഖ കേന്ദ്ര ഖരമാലിന്യ പരിപാലന ചട്ടത്തിനനുസരിച്ച് തയ്യാറാക്കണം.
വൻകിട പദ്ധതികൾക്കായുള്ള ഉപപദ്ധതികൾ നഗരസഭകൾ നടപ്പാക്കണം. 31 നഗരസഭകളിൽ ഇതിനായുള്ള രൂപരേഖ തയ്യാറാക്കി. 1200 കോടി രൂപയുടെ അടിസ്ഥാനസൗകര്യവികസന ഗ്രാന്റാണ് നഗരസഭകൾക്ക് നൽകുന്നത്. ഈ വർഷം 300 കോടി രൂപയുടെ ഉപപദ്ധതികൾ 93 നഗരസഭകളിൽ തുടങ്ങും. കേന്ദ്രീകൃത നിരീക്ഷണത്തിന് കാമറകളും വാട്‌സ് ആപ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ സമഗ്ര പരാതി പരിഹാര സംവിധാനത്തില്‍ ഉള്‍പ്പെടുന്നു. ലോകനിലവാരത്തിലുള്ള പദ്ധതികൾ ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനും ‘മാറ്റം’ ലക്ഷ്യമിടുന്നു.
മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് ആധുനിക മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയുടെ രൂപരേഖ പ്രകാശനം ചെയ്യും. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട സമഗ്ര പരാതി പരിഹാര സംവിധാനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും.

ഓണത്തിന് സ്കൂൾ കുട്ടികൾക്ക് അഞ്ച് കിലോഗ്രാം അരി

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഈ ഓണക്കാലത്ത് അഞ്ച് കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷന്റെ കൈവശമുള്ള അരിയാണ് വിതരണം ചെയ്യുക. അരി സപ്ലൈകോ തന്നെ സ്കൂളുകളിൽ നേരിട്ട് എത്തിച്ച് നൽകും. 29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കൾ. 24നകം വിതരണം പൂർത്തിയാക്കാനുള്ള നിർദേശമാണ് സപ്ലൈകോയ്ക്ക് നൽകിയിരിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Eng­lish summary;A com­plete change in the field of waste disposal

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.