കോൺക്രീറ്റ് മിക്‌സർ ട്രക്ക് കാറിന് മുകളിൽ വീണ് അമ്മയും മകളും മരിച്ചു. ബെംഗളൂരുവിലെ കഗ്ഗലിപുര സ്വദേശികളായ ഗായത്രി കുമാർ (46), മകൾ സാമന്ത (16) എന്നിവരാണ് മരിച്ചത്. കഗ്ഗലിപുര‑ബന്നാർഘട്ട റോഡിൽ ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്.
ഷേർവുഡ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഗായത്രി. മകളെ സ്‌കൂളിൽ വിടാനായി കാറിൽ വരികയായിരുന്ന.
കാറിന് മുകളിലേക്ക് അതിവേഗത്തിലെത്തിയ ട്രക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഗായത്രിയാണ് വാഹനം ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന എമർജൻസി അലാർമിന്റെ സഹായത്തിൽ അപകടസ്ഥലത്തെത്തിയ ഗായത്രിയുടെ ഭർത്താവ് സുനിൽ കുമാർ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാലു ക്രെയിനുകളുപയോഗിച്ച് കോൺക്രീറ്റ് മിക്സർ ലോറി ഉയർത്തിമാറ്റി ഇരുവരെയും പുറത്തെടുത്തത്. ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും സിറ്റി പൊലീസ് അറിയിച്ചു.
English Summary: A concrete mixer truck fell on top of the car; Mother and daughter are dead
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.