25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 12, 2025
July 24, 2024
April 15, 2024
March 3, 2024
October 11, 2023
October 10, 2023
August 20, 2023
May 29, 2023
May 25, 2023
May 20, 2023

കര്‍ണാടക മന്ത്രി ഈശ്വരപ്പക്കെതിരെ അഴിമതി ആരോപിച്ച കരാറുകാരന്‍ ജീവനൊടുക്കി

Janayugom Webdesk
ബംഗളുരു
April 12, 2022 8:32 pm

കര്‍ണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പക്കെതിരെ അഴിമതിയും വഞ്ചനയും ആരോപിച്ച കരാറുകാരന്‍ സന്തോഷ് പാട്ടീലിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

മന്ത്രി മാത്രമാണ് തന്നെ ഈ ഗതിയിലെത്തിച്ചതെന്നും മന്ത്രിയെ ശിക്ഷിക്കണമെന്നും സുഹൃത്തുക്കളെ അറിയിച്ച ശേഷമാണ് ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയായിരുന്ന പാട്ടീല്‍ ജീവനൊടുക്കിയത്.

ഏതാനും ദിവസം മുമ്പ് കാണാതായ സന്തോഷിനെ കണ്ടെത്താന്‍ ബെലഗാവി പൊലീസ് തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുമെന്ന സുഹൃത്തുക്കൾക്കയച്ചിരുന്ന സന്ദേശത്തില്‍ സന്തോഷ് സൂചന നല്‍കിയിരുന്നു.

ഈശ്വരപ്പയുടെ വാക്കാലുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ ഗ്രാമത്തില്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് നാല് കോടി രൂപ നിക്ഷേപിച്ചതായി സന്തോഷ് ഏതാനും ആഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയിരുന്നു.

മന്ത്രിക്കെതിരെ അഴിമതിയും ക്രമക്കേടുകളും അദ്ദേഹം ആരോപിച്ചു. തന്റെ ബില്ലുകള്‍ തീര്‍ത്തുനല്‍കാന്‍ ഈശ്വരപ്പയോട് നിര്‍ദ്ദേശിക്കണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്. ബില്ലുകൾ മാറിക്കിട്ടാൻ ഗ്രാമ വികസന വകുപ്പിൽ കോടികള്‍ കൈക്കൂലി നൽകിയെന്നും പാട്ടീൽ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സന്തോഷ് പാട്ടീലിന്റെ മരണം കൊലപാതകമാണെന്നും ഈശ്വരപ്പക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്നും കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ ആവശ്യപ്പെട്ടു.

Eng­lish summary;A con­trac­tor accused of cor­rup­tion against Kar­nata­ka min­is­ter Ish­warap­pa has com­mit­ted suicide

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.