10 December 2025, Wednesday

Related news

December 7, 2025
December 5, 2025
December 3, 2025
December 2, 2025
December 2, 2025
December 1, 2025
November 30, 2025
November 27, 2025
November 26, 2025
November 25, 2025

ഒന്നര വയസ്സുള്ള മകനുമായി ഗുഡ്‌സ് ട്രെയിനിന് മുന്നിൽ ചാടി ദമ്പതികൾ ജീവനൊടുക്കി

Janayugom Webdesk
കടപ്പ
October 13, 2025 4:58 pm

ആന്ധ്രാപ്രദേശിൽ ഗുഡ്‌സ് ട്രെയിനിന് മുന്നിൽ ചാടി മൂന്നംഗ  ജീവനൊടുക്കി കുടുംബം. ഒന്നര വയസ്സുള്ള കുഞ്ഞുമായി ദമ്പതികളാണ് ജീവനൊടുക്കിയത്. ഞായറാഴ്ച രാത്രി 11 മണിയോടെ കടപ്പ റെയിൽവെ സ്റ്റേഷനിലായിരുന്നു സംഭവം. കടപ്പ സ്വദേശികളായ ശ്രീരാമുലു (35), സിരിഷ (30), ഒന്നര വയസ്സുള്ള മകൻ റിത്വിക് എന്നിവരാണ് മരിച്ചത്.

കുടുംബ വഴക്കിനെ തുടർന്നുള്ള കൂട്ട ആത്മഹത്യയെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹങ്ങൾ റിംസ് ആശുപത്രിയിലേക്ക് മാറ്റി. വൈകുന്നേരത്തോടെ ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതായും ശ്രീരാമുലുവിന്റെ മുത്തശ്ശി ഇവരെ ശകാരിച്ചതായും പറയുന്നു. ഇതിൽ പ്രകോപിതരായ ദമ്പതികൾ കുട്ടിയുമായി വീടുവിട്ട് ജീവനൊടുക്കുകയായിരുന്നു. ഇവർ വീടുവിട്ടിറങ്ങിയതിന് പിന്നാലെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചതായും പ്രാദേശിക വൃത്തങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.