തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറും കുട്ടിയിടിച്ചാണ് കാര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചത്. പരിക്കേറ്റ അഞ്ചു പേരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറവൂര്‍ സ്വദേശികളായ മരോട്ടിച്ചോട് തട്ടാന്‍പടി പുത്തന്‍പുരയില്‍ പത്മനാഭന്‍ (82) ഭാര്യ പാറുകുട്ടി (76) എന്നിവരാണ് മരിച്ചത്. ഇവരുടെ പേരക്കുട്ടി അഭിരാമി (11), മകന്‍ ഷിജു (48 ) ശ്രീജ (42), ബസ് യാത്രക്കാരനായ തൃശൂര്‍ കാക്കശേരി സ്വദേശി സത്യന്‍ ( 53 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുവായൂരിലേക്ക് തൊഴാന്‍ പോയവര്‍ സഞ്ചരിച്ച കാറാണ് രാവിലെ ഏഴ് മണിയോടെ അപകടത്തില്‍പ്പെട്ടത്.
English Summary: A couple met a tragic end when a KSRTC bus collided with a car in Thrissur while returning from the stable in Guruvayur
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.