5 March 2026, Thursday

Related news

February 27, 2026
February 23, 2026
February 22, 2026
February 22, 2026
February 21, 2026
February 18, 2026
February 14, 2026
February 10, 2026
February 9, 2026
February 2, 2026

വൈക്കത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
വൈക്കം
August 15, 2023 7:20 am

വൈക്കം മറവൻന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനില്‍ നടേശൻ, ഭാര്യ സിനിമോള്‍ എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളില്‍ നിന്നടക്കമുള്ള സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മൂന്ന് വര്‍ഷം മുമ്പ് കെഎസ്‌ആര്‍ടിസിയില്‍ എം പാനല്‍ ജീവനക്കാരനായിരുന്നു നടേശൻ. ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട ശേഷം കക്ക വാരല്‍ തൊഴിലാളിയായി ഉപജീവനം നടത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. രണ്ട് പേരും സ്കൂള്‍ വിദ്യാര്‍ത്ഥിനികളാണ്.

Eng­lish sum­ma­ry; A cou­ple was found dead inside their home in Vaikam
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.