9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 7, 2025
April 7, 2025
April 7, 2025
April 6, 2025
April 5, 2025
April 5, 2025

കണ്ണൂരില്‍ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു

Janayugom Webdesk
ആറളം
February 23, 2025 7:07 pm

കണ്ണൂര്‍ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഇന്ന് വൈകുന്നേരം നാലോടെ പതിമൂന്നാം ബ്ലോക്ക് കരിക്കിൻ മുക്കിലാണ് സംഭവം. ആറളം വില്ലേജ് അമ്പലക്കേണ്ടി കോളനിയിലെ താമസക്കാരായ വെള്ളി, ലീല ദമ്പതികളാണ് മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ഇതോടെ ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 

സംഭവത്തെ തുടർന്ന് വലിയ പ്രതിഷേധമുണ്ടായി. ആനമതിൽ നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് സിപിഐയുടെയും കിസാൻസഭയുടെയും നേതൃത്വത്തിൽ സമരങ്ങൾ നടക്കുന്നതിനിടെയാണ് വീണ്ടും കാട്ടാന ആക്രമണമുണ്ടായത്. 

സംഭവത്തിന് പിന്നാലെ പ്രദേശത്തെ കാട് വെട്ടിത്തെളിക്കുന്നത് ത്വരിതഗതിയിലാക്കാൻ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിർദേശം നൽകി. ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ മന്ത്രി പങ്കെടുക്കും. മരിച്ചവരുടെ കുടുംബത്തിന് ഇന്ന് അഞ്ച് ലക്ഷം രൂപ വീതം ആദ്യ ഗഡു നഷ്ടപരിഹാരം നല്‍കും. ബാക്കി പത്ത് ലക്ഷം നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നല്കുമെന്നും മന്ത്രി അറിയിച്ചു. 

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.