24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 10, 2024
November 8, 2024
November 8, 2024
November 7, 2024
November 5, 2024
November 2, 2024
November 2, 2024
October 28, 2024
October 25, 2024
October 21, 2024

ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു

Janayugom Webdesk
ന്യൂഡല്‍ഹി
June 12, 2024 12:02 pm

ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു. ഇന്ന് പുലര്‍ച്ചയോടെ കശ്മീരിലെ കത്വയിലാണ് ഭീകരാക്രമണം ഉണ്ടായത്.ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കബീർ ദാസെന്ന ജവാനാണ് മരിച്ചത്. 

സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സമീപ​ഗ്രാമത്തിലുള്ളവരെന്ന വ്യാജേനയെത്തിയ രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത്. ഒരു ഭീകരനെ സൈന്യം വധിച്ചു. രണ്ടാമനായി തിരച്ചിൽ തുടരുകയാണ്.കഴിഞ്ഞ 3 ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ചൊവ്വാഴ്ച ദോഡ ജില്ലയിലെ ഛട്ടാർഗാല മേഖലയിൽ പൊലീസ് പോസ്റ്റിന് നേരെയുണ്ടായ വെടിവയ്പ്പിൽ 6 പേർക്ക് പരിക്കേറ്റിരുന്നു.

അഞ്ച് സൈനികർക്കും ഒരു സ്‌പെഷൽ പൊലീസ് ഓഫീസർക്കുമാണ് പരിക്കേറ്റത്. പ്രദേശത്ത് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.രണ്ടു ദിവസം മുമ്പ് കശ്മീരിലെ റിയാസിയിൽ ഭീകരാക്രമണത്തെത്തുടർന്ന് നിയന്ത്രണം വിട്ട് തീർത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പതു പേർ മരിച്ചിരുന്നു. 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Eng­lish Summary:
A CRPF jawan died in a ter­ror­ist attack in Jam­mu and Kashmir

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.