18 February 2026, Wednesday

ഭക്ഷണം നല്‍കാനെത്തിയ ഡെലിവറി ബോയ്‌യെ കസ്റ്റമറിന്റെ നായ ഓടിച്ചു; കെട്ടിടത്തിന്റെ മുകളില്‍നിന്നുവീണ യുവാവിന് ദാരുണാന്ത്യം

Janayugom Webdesk
ഹൈദരാബാദ്
January 16, 2023 3:37 pm

ഭക്ഷണം നൽകുന്നതിനിടെ ഡെലിവറി ബോയ്‌യെ കസ്റ്റമറിന്റെ വളർത്തുനായ ഓടിച്ചു. ഹൈദരാബാദിലാണ് സംഭവം. സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റായ റിസ്‌വാൻ (23) എന്ന യുവാവാണ് കസ്റ്റമറിന്റെ വളര്‍ത്തുനായ ഓടിച്ചത്. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയായിരുന്നു.

ഉപഭോക്താവിന് ഭക്ഷണം നല്‍കുന്നതിനിടെ നായ റിസ്‌വാന്റെ മേല്‍ ചാടിക്കയറുകയായിരുന്നു. ഭയപ്പെട്ട റിസ്‌വാന്‍ ഇറങ്ങി ഓടി. നായ റിസ്‌വാനെ കെട്ടിടത്തിന്റെ മൂന്നാം നില വരെ ഓടിച്ചു. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് റിസ്‌വാന്‍ താഴേയ്ക്കുവീഴുകയായിരുന്നു. പരിക്കേറ്റ ‌റിസ്‌വാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സംഭവത്തില്‍ നായയുടെ ഉടമയ്ക്കെതിരെ കേസെടുത്തു.

Eng­lish Sum­ma­ry: A cus­tomer’s dog chas­es the deliv­ery boy who came to deliv­er the food; The young man who fell from the top of the build­ing met a trag­ic end

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.