22 January 2026, Thursday

ഓട്ടിസം ബാധിതനായ മകന് പിറന്നാള്‍ പാര്‍ട്ടി ഒരുക്കി, എത്തിയത് ഒരാള്‍ മാത്രം; വേദനയോടെ ഒരു അച്ഛന്റെ കുറിപ്പ്

Janayugom Webdesk
February 7, 2023 7:15 pm

ഓട്ടിസം ബാധിതനായ തന്റെ മകന്റെ പിറന്നാളിന് ക്ഷണിച്ചിട്ടും ആരും എത്താതിരുന്ന ദുഃഖം പങ്കുവച്ച് ഒരു അച്ഛൻ. കാനഡയിലെ വാന്‍കൂവര്‍ സ്വദേശിയായ ഡേവിഡ് ഷെന്‍ എന്ന പിതാവാണ് മകന്‍ മാക്‌സിനായി പിറന്നാള്‍ പാര്‍ട്ടി ഒരുക്കിയത്. മകന്റെ ക്ലാസിലെ 19 കുട്ടികളേയും പാര്‍ട്ടിക്കായി ക്ഷണിച്ചിരുന്നു. എന്നാല്‍ ഒരൊറ്റ കുട്ടി മാത്രമാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ഒടുവില്‍ മകന്‍ ആ കൂട്ടുകാരനൊപ്പം ഒരു ചെറിയ കപ്പ് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു.

വലിയൊരു ഇന്‍ഡോര്‍ പ്ലേ ഗ്രൗണ്ടിലാണ് ഡേവിഡ് പാര്‍ട്ടി ഒരുക്കിയത്. കൂട്ടുകാരെല്ലാം എത്തുമെന്ന് പ്രതീക്ഷിച്ച് മാക്‌സ് കാത്തിരുന്നു. എന്നാല്‍ ആരും എത്താൻ തയാറായില്ല. ജീവിതത്തിലെ ഏറ്റവും നിരാശ തോന്നിയ ദിവസമാണെന്നും മകനെ ആശ്വസിപ്പിക്കാന്‍ ഏറെ കഷ്ടപ്പെട്ടുന്നുവെന്നും ഡേവിഡ് ട്വീറ്റില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഒപ്പം ശൂന്യമായ പ്ലേ ഗ്രൗണ്ടിന്റെ ചിത്രവും ഡേവിഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

പാര്‍ട്ടിയില്‍ എത്തില്ല എന്ന് അറിയിക്കാന്‍പോലും കുട്ടികളുടെ മാതാപിതാക്കള്‍ ശ്രമിച്ചില്ല എന്നും ഡേവിഡ് പറയുന്നു. അതേസമയം മാക്‌സിന്റെ പിറന്നാളിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം മറ്റൊരു ബര്‍ത്‌ഡേ ആഘോഷം നടന്നിരുന്നു. അന്ന്‌ ക്ലാസിലെ 16 കുട്ടികള്‍ പരിപാടിക്കെത്തിയിരുന്നുവെന്നും ഡേവിഡ് വ്യക്തമാക്കുന്നു. ഓട്ടിസമുള്ളതിനാല്‍ തന്റെ മകനോട് കാണിക്കുന്ന വിവേചനം ഏറെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം തുറന്നുപറയുന്നു. എന്നാല്‍ പാര്‍ട്ടിക്ക് ക്ഷണിച്ച് ഡേവിഡ് അയച്ച ഇ‑മെയില്‍ ശ്രദ്ധയില്‍പ്പെട്ടില്ല എന്നാണ് മറ്റ് സഹപാഠികളുടെ രക്ഷിതാക്കളുടെ വിശദീകരണം.

Eng­lish Sum­ma­ry: A Dad Invit­ed 19 Kids To His Son’s Birth­day Par­ty But Only One Showed Up
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.