ലഘുഭക്ഷണ പാക്കറ്റില്‍ ചത്ത എലിയെ കണ്ടെത്തി. പ്രമുഖ കമ്പനിയുടെ പാക്കറ്റിലെ ഭക്ഷണം കഴിച്ച് വയറിളക്കം അനുഭവപ്പെട്ട ഒരു വയസുള്ള പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ പ്രേംപുര്‍ ഗ്രാമത്തിലാണ് സംഭവം. ഗോപാല്‍ നംകീന്‍ എന്ന ലഘുഭക്ഷണ പാക്കറ്റിലാണ് ചത്ത എലിയെ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ ഇത് കുട്ടിക്ക് നല്‍കുന്നതിനിടെ കുട്ടി ഛര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാക്കറ്റിലെ ചത്ത എലിയെ കാണ്ടത്. തുടര്‍ന്ന് കുട്ടിയെ സമീപത്തെ ദവാദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കമ്പനിക്കെതിരേ കടുത്ത നടപടിയെടുക്കണമെന്ന് കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.