രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് പിന്നാലെ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കണക്കുകൾ പ്രകാരം ഡിസംബർ 13 ലെ കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 1.98 ബില്യണ്‍ ഡോളർ കുറഞ്ഞ് 652.87 ബില്യണ്‍ ഡോളറിലെത്തി. ഡിസംബർ ആറിന് അവസാനിച്ച ആഴ്ചയിൽ, ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 3.23 ബില്യണ്‍ ഡോളർ കുറഞ്ഞ് 654.86 ബില്യണ്‍ ഡോളറായിരുന്നു.
ഫോറിൻ കറൻസി അസറ്റുകളുടെ (എഫ്സിഎ) ഇടിവാണ് കുറവിനു കാരണമായത്. ഇത് മൂന്നു ബില്യണ്‍ ഡോളർ ഇടിഞ്ഞ് 562.58 ബില്യണ്‍ ഡോളറായി. വിദേശനാണ്യ കരുതൽ ശേഖരത്തിൽ ആഗോള തലത്തിൽ ചൈന, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നിവയ്ക്കു പിന്നിൽ നാലാംസ്ഥാനത്താണ് ഇന്ത്യ,.
അതേസമയം, സ്വർണ കരുതൽ ശേഖരം 1.12 ബില്യണ്‍ ഡോളർ വർധിച്ചു. മൊത്തം 68 ബില്യണ്‍ ഡോളറായി. സ്പെഷൽ ഡ്രോയിങ് റൈറ്റ്സ് (എസ്ഡിആർ) 35 ദശലക്ഷം ഡോളർ കുറഞ്ഞു. ഇപ്പോൾ മൊത്തം 17.99 ബില്യണ്‍ ഡോളറായി. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിലെ (ഐഎംഎഫ്) കരുതൽ നില 27 മില്യണ്‍ ഡോളർ ചുരുങ്ങി, 42.40 ബില്യണ്‍ ഡോളറിലെത്തി.
ഓഹരിവിപണിയില്‍ ഏറ്റവും മൂല്യമുള്ള 10 കമ്പനികളുടെ മൊത്തം വിപണി മൂല്യം കഴിഞ്ഞയാഴ്ച 4,95,061 കോടി രൂപ ഇടിഞ്ഞു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും റിലയന്‍സ് ഇന്‍ഡസ്ട്രീസും ഏറ്റവും രൂക്ഷമായ തിരിച്ചടി നേരിട്ടു. വില്പന സമ്മര്‍ദം നേരിട്ടതോടെ കഴിഞ്ഞയാഴ്ച ബിഎസ്ഇയില്‍ 4,091.53 പോയിന്റ് അഥവാ 4.98 ശതമാനം ഇടിവ് രേഖപ്പെടുത്തിരുന്നു. 2022 ജൂണിനുശേഷം ഏറ്റവും കുത്തനെയുള്ള പ്രതിവാര ഇടിവാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.