5 March 2026, Thursday

Related news

March 4, 2026
February 27, 2026
February 24, 2026
February 24, 2026
February 24, 2026
February 19, 2026
February 16, 2026
February 12, 2026
February 11, 2026
February 11, 2026

ഭിന്നശേഷിക്കാരിയായ 21കാരിയെ കൂട്ടബലാത്സംഗം ചെയ്തു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Janayugom Webdesk
ബൽറാംപൂർ
August 13, 2025 9:41 am

ഉത്തർപ്രദേശിലെ ബൽറാംപൂരിൽ ഭിന്നശേഷിക്കാരിയായ 21കാരിയെ ബൈക്കിലെത്തിയ സംഘം പിന്തുടർന്ന് പിടികൂടി കൂട്ടബലാത്സംഗം ചെയ്തു. പ്രതികളിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടി ഓടുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതിക്ക് ഒരു കിലോമീറ്റർ അകലെയാണ് ഈ ദാരുണമായ സംഭവം നടന്നത്.

അമ്മാവന്റെ വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് നടന്നുവരികയായിരുന്ന പെൺകുട്ടിയെ മൂന്നോ നാലോ ബൈക്കുകളിലായി എത്തിയ സംഘം പിന്തുടർന്നു. ആളൊഴിഞ്ഞ റോഡിൽ വെച്ച് പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, ബൈക്ക് കുറുകെയിട്ട് പ്രതികൾ പിടികൂടുകയായിരുന്നു. തുടർന്ന് വിജനമായ ഒരിടത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഏറെ നേരമായിട്ടും പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ ഒരു പൊലീസ് പോസ്റ്റിന് സമീപത്തെ കുറ്റിക്കാട്ടിൽ അബോധാവസ്ഥയിൽ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ബോധം തിരികെ ലഭിച്ചപ്പോൾ ബൈക്കിലെത്തിയ സംഘം തന്നെ കൂട്ടബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി വെളിപ്പെടുത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.