13 March 2025, Thursday
KSFE Galaxy Chits Banner 2

Related news

March 12, 2025
March 6, 2025
February 22, 2025
February 19, 2025
February 16, 2025
February 10, 2025
January 31, 2025
January 26, 2025
January 25, 2025
January 18, 2025

ചെന്നൈയില്‍ എരുമേലി സ്വദേശികളായ ഡോക്ടറേയും, ഭാര്യയേയും കഴുത്തറുത്തു കൊന്നു;നൂറു പവന്‍ സ്വര്‍ണ്ണവും മോഷ്ടിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
April 29, 2024 1:25 pm

ചെന്നൈയില്‍ കോട്ടയം എരുമേലി സ്വദേശികളായ ഡോക്ടറേയും, അധ്യാപികയായ ഭാര്യയേയും കഴുത്തറുത്ത് കൊന്നു. ചെന്നൈ ആവഡിക്ക് സമീപം മുത്തുപുതുപ്പേട്ട് ഗാന്ധിനഗറില്‍ താമസിക്കുന്ന ശിവന്‍നായരും, ഭാര്യ പ്രസന്നകുമാരിയുമാണ് മരിച്ചത്. ശിവന്‍നായര്‍ സിദ്ധ ഡോക്ടറാണ്. വിരമിച്ച അധ്യാപികയാണ് പ്രസന്നകുമാരി.

വീടിനോട് ചേര്‍ന്ന് ശിവന്‍നായര്‍ ക്ലിനിക്ക് നടത്തുന്നുണ്ട്. കവര്‍ച്ചയ്ക്കിടെയാണ് കൊലപാതകമെന്നാണ് സൂചന. ഇവരുടെ വീട്ടില്‍ നിന്ന് 100 പവനോളം സ്വര്‍ണം മോഷണം പോയി. ഞായറാഴ്ച വൈകീട്ടാണ് സംഭവം. രോഗികളെന്ന വ്യാജേന എത്തിയവരാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച സൂചന.

ബഹളം കേട്ട അയല്‍ക്കാരാണ് പൊലീസിനെ അറിയിച്ചത്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കരസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു ശിവൻ നായർ. വിരമിച്ച ശേഷമാണ് ചെന്നൈയിൽ സിദ്ധ പ്രാക്ടീസ് തുടങ്ങിയത്.

Eng­lish Summary:
A doc­tor and his wife, natives of Erumeli, were hacked to death in Chen­nai; one hun­dred pavan of gold was also stolen.

You may also like this video:

YouTube video player

TOP NEWS

March 13, 2025
March 13, 2025
March 13, 2025
March 13, 2025
March 13, 2025
March 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.