
സുൽത്താൻബത്തേരിയിൽ പുലിക്കായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ നായ കുടുങ്ങി. നായ കൂട്ടില്‍ നിന്ന് താനെ രക്ഷപ്പെട്ടു. ബത്തേരി കോട്ടക്കുന്നിലെ പോൾ മാത്യുസിൻ്റെ വീട്ടിലാണ് വനം വകുപ്പ് പുലിയെ കുരുക്കാൻ കൂട് സ്ഥാപിച്ചത്. ഈ കൂട്ടിൽ പെട്ട നായയാണ് എളുപ്പത്തിൽ രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ 3.25 ഓടെയാണ് കൂട്ടിൽ നായ കുടുങ്ങിയത്. പിന്നീട് രണ്ടുമണിക്കൂറിന് ശേഷം ഏകദേശം 5 മുക്കാലോടെ നായ കൂടിൽ നിന്ന് പുറത്തേക്ക് വന്നു. അതേസമയം നായയുടെ സിസിടിവി ദൃശ്യവും പുറത്തു വന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.