8 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 6, 2025
March 4, 2025
March 2, 2025
February 26, 2025
February 26, 2025
February 25, 2025
February 23, 2025
February 23, 2025
February 20, 2025
February 16, 2025

ആറുപേരെ കടിച്ച നായക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു

Janayugom Webdesk
വള്ളികുന്നം
February 1, 2025 9:47 pm

വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ഡോഗ് സ്‌കോഡ് പിടികൂടിയ നായ നായയെ മൃഗാശുപത്രിയില്‍ എത്തിച്ചു. നിരീക്ഷണത്തിലിരിക്കെയാണ് ചത്തത്. വെള്ളിയാഴ്ച രാവിലെ വയോധികയെ ഉള്‍പ്പടെ നാല് പേരെ ക്രൂരമായി അക്രമിച്ച് മുഖത്തടക്കം ഗുരുതരമായി പരിക്കേല്പിച്ച നായ രക്ഷപ്പെട്ടിരുന്നു. നായയെ കണ്ടെത്തിയെങ്കിലും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരായ ഷിബു, രാജേഷ് എന്നിവരെ നായ അക്രമിച്ചു. 

ഇന്ന് രാവിലെ അമ്പലപ്പുഴയില്‍ നിന്നുമെത്തിയ നായപിടുത്തക്കാരാണ് നായയെ പിടികൂടിയത്. ഒരു ദിവസം മുഴുവന്‍ വള്ളികുന്നം പ്രദേശത്ത് ഭീതി പരത്തിയ ആക്രമകാരിയായ നായയായിരുന്നു. നാട്ടുകാര്‍ രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും നായയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മറിയാമ്മ, ഗംഗാധരന്‍, രാമചന്ദ്രന്‍, ഹരികുമാര്‍ എന്നിവരെയായിരുന്നു വെള്ളിയാഴ്ച നായ കടിച്ചത്.

TOP NEWS

March 7, 2025
March 7, 2025
March 7, 2025
March 7, 2025
March 7, 2025
March 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.