22 January 2026, Thursday

Related news

January 21, 2026
January 5, 2026
November 25, 2025
November 20, 2025
November 9, 2025
November 2, 2025
November 1, 2025
October 22, 2025
October 17, 2025
September 27, 2025

ലഹരി സംഘം വീടുകയറി ആക്രമിച്ചു; പ്രായമായ സ്ത്രീയുടെ തലയ്ക്ക് ഗുരുതര പരുക്ക്

Janayugom Webdesk
തിരുവനന്തപുരം
May 4, 2025 12:15 pm

കരമനയിൽ അമ്മയും മകനും മാത്രം താമസിക്കുന്ന വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. കരമന സ്വദേശി സൈനബ, മകൻ നുബുഖാൻ എന്നിവർ താമസിക്കുന്ന വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഏറെക്കാലമായി തങ്ങൾ പ്രദേശത്തെ സാമൂഹ്യവിരുദ്ധരുടെ ശല്യം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് നുബുഖാൻ പറഞ്ഞു. പ്രദേശത്തെ ലഹരി സംഘങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയതാണ് ആക്രമണത്തിന് കാരണമെന്നും ഇവർ പറയുന്നു. വീടിൻ്റെ വാതിലും സിസിടിവിയും ജനാലയും ടിവിയും സംഘം തല്ലിത്തകർത്തു. സൈനബയെയും മകനെയും സംഘം മർദിക്കുകയും ചെയ്തു. മർദ്ദനത്തിൽ സൈനബയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.