16 February 2026, Monday

Related news

February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 7, 2026

കുഞ്ഞ് ജനിച്ചത് ആഘോഷമാക്കാൻ ലഹരി പാർട്ടി; പിതാവും സംഘവും പിടിയിൽ

Janayugom Webdesk
കൊല്ലം
March 26, 2025 6:30 pm

കൊല്ലത്ത് കുഞ്ഞ്‌ ജനിച്ചത് ആഘോഷിക്കാൻ ലഹരി പാർട്ടി നടത്തിയ പിതാവും സംഘവും പിടിയിൽ. തിരുവനന്തപുരം കൊച്ചു കൊടുങ്ങല്ലൂർ സ്വദേശി വിപിൻ (26), കുളത്തൂർ പുതുവൽ മണക്കാട് സ്വദേശി വിവേക് (27), കാട്ടാക്കട പേയാട് സ്വദേശി കിരൺ ( 35 ), വഞ്ചിയൂർ സ്വദേശി ടെർബിൻ ( 21 ) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

കൊല്ലം പത്തനാപുരം എസ് എം അപ്പാർട്ട്മെന്റിൽ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടി പുരോ​ഗമിക്കുമ്പോഴാണ് പ്രതികൾ പിടിയിലായത്. 460 മില്ലി ​ഗ്രാം എംഡിഎംഎ, 22 ​ഗ്രാം കഞ്ചാവ് എന്നിവയാണ് എക്സൈസ് പിടിച്ചെടുത്തത്. എംഡിഎംഎ ഇൻജെക്ട് ചെയ്യുന്നതിനുള്ള പത്ത് സിറിഞ്ചുകൾ, 23 സിപ് ലോക്ക് കവറുകൾ, എംഡിഎംഎ തൂക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസ് എന്നിവയും എക്സൈസ് എന്നിവയും കണ്ടെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.