18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 18, 2024
May 21, 2024
April 3, 2024
April 2, 2024
February 4, 2024
January 22, 2024
December 26, 2023
December 18, 2023
October 15, 2023
October 13, 2023

മന്ത്രവാദത്തിന്റെ മറവില്‍ 13 വയസുകാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍

Janayugom Webdesk
പന്നിത്തടം
October 15, 2023 11:52 am

മന്ത്രവാദത്തിന്റെ മറവില്‍ 13 വയസുകാരിയെ പീഡിപ്പിച്ച പന്നിത്തടം ചിറമനേങ്ങാട് സ്വദേശി വ്യാജസിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കവീട്ടില്‍ ആലിക്കുട്ടി മസ്താനെ (60) മലപ്പുറം കല്‍പ്പകഞ്ചേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തു. ദിവ്യ ശക്തിയുണ്ടെന്ന് സ്വയം അവകാശപ്പെടുന്ന ആലിക്കുട്ടി മന്ത്രവാദത്തിന്റെ ഭാഗമാണെന്ന് അറിയിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

അന്ധവിശ്വാസിയായ കുട്ടിയുടെ പിതാവ് വീട്ടിലെ ബുദ്ധിമുട്ടുകള്‍ മാറ്റുവാനാണ് ഇയാളെ സമീപിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പിശാച് ബാധയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബാധയൊഴിപ്പിക്കലിന്റെ മറവിലാണ് പീഡനം നടത്തിയത്. കുട്ടിയുടെ വീട്ടില്‍ വെച്ചും കര്‍മ്മങ്ങള്‍ക്കായി ഇയാളുടെ വീട്ടിലേക്ക് വിളിച്ച് വരുത്തിയുമാണ് ഇയാള്‍ കുട്ടിയെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മന്ത്രവാദത്തിന്റെ മറവില്‍ ഇയാള്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും പരാതിയുണ്ട്.

Eng­lish Sum­ma­ry: A fake Sid­dhan who tor­tured a 13-year-old girl under the guise of witch­craft was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.