15 February 2026, Sunday

Related news

February 14, 2026
February 3, 2026
January 28, 2026
January 26, 2026
January 25, 2026
January 18, 2026
January 14, 2026
January 11, 2026
January 10, 2026
January 6, 2026

റിലീസിന് പിന്നാലെ എമ്പുരാന്റെ വ്യാജ പതിപ്പ്; നടപടി ശക്തമാക്കി സൈബര്‍ പൊലീസ്

Janayugom Webdesk
തിരുവനന്തപുരം
March 27, 2025 9:13 pm

ഇന്ന് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വ്യാജ പതിപ്പ് വെബ് സൈറ്റുകളിൽ വ്യാപകം. ഇത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൈബര്‍ പൊലീസ് രംഗത്തെത്തി. ഇവ ഡൗൺലോഡ് ചെയ്തവരെയും കണ്ടെത്തി. പരാതി ലഭിച്ചാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാക്കുമെന്ന് സൈബർ എസ് പി അങ്കിത് അശോക് പറഞ്ഞു.

 

പരാതി ലഭിക്കാതെയും വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകൾ ബ്ലോക്ക് ചെയ്തു തുടങ്ങിയെന്നും എസ് പി അറിയിച്ചു. പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. അക്കാരണത്താല്‍ തന്നെ സമീപകാലത്ത് മലയാളത്തില്‍ നിന്നുള്ള ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന സിനിമയായും ഇത് മാറിയിരുന്നു. ആശിര്‍വാദ് സിനിമാസും ശ്രീ ഗോകുലം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.