12 February 2026, Thursday

Related news

February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026

ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗം കുടുംബം ഒഴുക്കിൽപ്പെട്ടു; ഒരു മരണം, മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Janayugom Webdesk
തൃശൂര്‍
January 16, 2025 6:47 pm

ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗം കുടുംബം ഒഴുക്കിൽപ്പെട്ട് അപകടം. അപകടത്തിൽപ്പെട്ട സ്ത്രീയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും ഭര്‍ത്താവും മകളും സഹോദരിയുടെ മകനുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. മറ്റു മൂന്നുപേര്‍ക്കായി തെരച്ചിൽ ആരംഭിച്ചു. ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ കബീര്‍, ഭാര്യ റെഹാന, മക്കളായ സാറ, ഹയാൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.