19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 8, 2024
December 7, 2024
December 6, 2024

കണ്ണൂരില്‍ അച്ഛനും മകനും പുഴയില്‍ മുങ്ങിമരിച്ചു

Janayugom Webdesk
കണ്ണൂര്‍
April 1, 2023 2:38 pm

പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. ഒറ്റപ്ലാവ് സ്വദേശികളായ ലിജോ ജോസ് (32) മകന്‍ നെവിന്‍ (6) എന്നിവരാണ് മരിച്ചത്. ചുങ്കക്കുന്ന് ഇരട്ടത്തോട് ബാവലിപ്പുഴയില്‍ രാവിലെ പതിനൊന്നരയോടെ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മകനെ തോളിലിരുത്തി ലിജോ വെള്ളത്തില്‍ ഇറങ്ങുകയായിരുന്നു. ഇതിനിടയില്‍ കാല്‍തെറ്റി ലിജോ പുഴയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 

ആറുവയസുകാരന്‍ ചെളിക്കുളളിലേക്ക് വീണു. മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ ലിജോയും ചെള്ളിക്കുള്ളില്‍പ്പെടുകയായിരുന്നു. ഈ സമയത്ത് ബന്ധുക്കളായ രണ്ടുകുട്ടികള്‍ കൂടി സ്ഥലത്തുണ്ടായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയത്. ഏറെനേരത്തെ തിരച്ചിലിനൊടുവിലാണ് ചെളിയില്‍ പുതഞ്ഞ നിലയില്‍ അച്ഛന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടെ മൃതദേഹം പേരാവൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Summary;A father and son drowned in a riv­er in Kannur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.