22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

മലപ്പുറത്ത് സ്വന്തം മകളെ നിരന്തര പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ അച്ഛന് മൂന്ന് ജീവപര്യന്തം തടവ്

Janayugom Webdesk
മലപ്പുറം
January 30, 2023 5:44 pm

പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കി ഗര്‍ഭണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. മലപ്പുറത്താണ് സംഭവം. മദ്രസ അധ്യാപകന്‍കൂടിയാണ് ഇയാള്‍. മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 6,50,000 രൂപ പിഴയും ഒടുക്കണം. 

2021 മാര്‍ച്ചിലാണ് ഇയാള്‍ ആദ്യം കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. അമ്മ വീട്ടിലില്ലായിരുന്ന സമയത്ത് മുറിയില്‍ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയാണ് ഇയാള്‍ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയത്. വിവരം മാതാവിനെ അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ഇയാള്‍ വീണ്ടും കുട്ടിയെ പലതവണ പീഡനത്തിനിരയാക്കി. തുടര്‍ന്ന് കുട്ടി പിതാവില്‍ നിന്ന് ഗര്‍ഭിണിയായി. പിന്നാലെ 2021ല്‍ 14 കാരി പിതാവിനെതിരെ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

Eng­lish Sum­ma­ry: A father who made his daugh­ter preg­nant by con­tin­u­ous­ly tor­tur­ing him in Malap­pu­ram has been sen­tenced to three life terms

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.