
പൊലീസ് സ്റ്റേഷനിൽ ഒളി കാമറ വച്ച് പൊലീസ് ഉദ്യോഗസ്ഥ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരൻ അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ സിപിഒ വൈശാഖാണ് പിടിയിലായത്. സ്റ്റേഷനോട് ചേർന്ന് വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി കാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്.
ദൃശ്യങ്ങൾ പൊലീസുകാരിക്ക് ഇയാൾ അയച്ചു നൽകുകയും ഭീഷണിപ്പെടുത്തികയുമായിരുന്നു. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വൈശാഖിനെ അറസ്റ്റ് ചെയ്‌തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഭീഷണിപ്പെടുത്തലിന് ഇരയായ ഉദ്യോഗസ്ഥ വനിതാ സെല്ലിലും സൈബർ ക്രൈമിലും പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.