23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 2, 2023
May 30, 2023
May 21, 2023
May 18, 2023
May 3, 2023
May 2, 2023
April 24, 2023
March 13, 2023
February 10, 2023
January 4, 2023

വിവാഹചടങ്ങിനിടെ വഴക്ക്; വിഷം കഴിച്ച് വരൻ മരിച്ചു, വധു ഗുരുതരാവസ്ഥയിൽ

Janayugom Webdesk
ഇൻഡോർ
May 18, 2023 9:41 am

മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ വിവാഹ ചടങ്ങിനിടെയുണ്ടായ വഴക്കിനെത്തുടര്‍ന്ന് വിഷം കഴിച്ച വരന്‍ മരിച്ചു. 20 വയസുകാരിയായ വധു ഗുരുതരാവസ്ഥയില്‍. വരൻ മരിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. കനാഡിയ ഏരിയയിലെ ആര്യസമാജ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹ ചടങ്ങിനിടെ വധുവുമായുണ്ടായ തര്‍ക്കത്തിനിടെയാണ് വരന്‍ വിഷം കഴിച്ചത്. വരൻ വിഷം കഴിച്ചെന്ന് അറിഞ്ഞ ഉടൻ വധുവും വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 21 കാരനായ വരന്‍ മരിച്ചത്. 

കഴിഞ്ഞ കുറേ നാളുകളായി യുവതി വിവാഹത്തിന് സമ്മർദം ചെലുത്തിയിരുന്നതായും ജോലിക്കാരണംകൊണ്ട് വിവാഹത്തിന് രണ്ട് വർഷത്തെ സമയപരിധി ആവശ്യപ്പെട്ടപ്പോൾ യുവതി വരനെതിരെ പൊലീസിൽ പരാതി നൽകിയതായും വരന്റെ വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: A fight dur­ing a wed­ding cer­e­mo­ny; Groom dies of poi­son, bride in crit­i­cal condition

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.